ലണ്ടൻ ഐക്യവേദിയുടെ ഭജനയും, പൂജകളും 2015 ഫെബ്രുവരി 14 ശനിയാഴ്ച മുതൽ പുനരാരംഭിക്കുന്നു

ലോകാ സമസ്താ സുഘിനോ ഭവന്തു’ എന്ന മഹത്തായ ആശയം അക്ഷരാർത്ഥത്തിൽ ഉദ്ബോധിപ്പിക്കുവാൻ ഉദ്ദേശിച്ചുകൊണ്ട് ആത്മീയാന്തരീക്ഷ്ത്തിൽ ഭക്തിയുടെ വാതായനങ്ങൾ ലണ്ടൻ ഐക്യവേദി ഭക്ത ജനങ്ങൾക്കായി തുറക്കുന്നു.

സംഗീതത്തിന്റെയും, ഭക്തിയുടേയും ആഴമേറിയ ഉറവിടങ്ങളിലേക്ക് ഹിന്ദുസ്ഥാനി സംഗീതം, ഭക്തി ഗാനങ്ങൾ എന്നിവ കോർത്തിണക്കികൊണ്ടുള്ള വിവധ പരിപാടികൾ അന്നേ ദിവസം ഭക്ത ജനങ്ങൾക്കായ് സമർപ്പിക്കുന്നതോടൊപ്പം ആത്മീയമായ കാര്യങ്ങളിൽ പരിജ്ഞാനം നേടിയ ശ്രീമതി സീതാലക്ഷ്മിയുടെ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.

മാർച്ച്‌ 21മുതൽ ആത്മീയ തലങ്ങളിൽ നിപുണരായ സുന്ദർജി, സരസ്വതിജി എന്നിവരുടെ നേതൃത്വത്തിൽ എട്ട് ആഴ്ച നീണ്ടു നില്കുന്ന വേദാന്ത ക്ലാസ്സുകളും, തുടർന്ന് ശ്രീമദ് ഭഗവദ് ഗീഥ ആധാരമാക്കിയുള്ള ക്ലാസ്സുകളും ആരംഭിക്കുന്നതായിരിക്കും.

ഭാരതീയ സംസ്കാരത്തെക്കുറിച്ചും, അതിന്റെ മഹിമയെക്കുറിച്ചും വളർന്നു വരുന്ന യുവ തലമുറക്കാർക്കിടയിൽ അവബോധം സൃഷ്ടിച്ചു നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ മൂല്യങ്ങൾ വളർത്തിയെടുക്കുക, ആദ്ധ്യാത്മിക ചിന്തയിലേക്കും, ദൈവീക ചിന്തയിലേക്കും മനസിനെ നയിച്ചു ധന്യരാകാനുള്ള മാർഗ ദീപം തെളിയിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ലണ്ടൻ ഐക്യവേദിയുടെ ഭക്തി സാന്ദ്രമായ പൂജയിലും,ഗാനസുധയിലും പങ്കെടുക്കുവാൻ എല്ലാവരേയും സ്വാഗതം ചെയ്തു കൊള്ളുന്നു.