ശ്രീനാരായണ ഗുരു ധർമമ സമാജം യു കെയ്ക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു

ക്രോയ്ടോൻ Feb 3: കഴിഞ്ഞ ഒരു വർഷത്തെ  സുത്യ൪ഹമായ പ്രവർത്തനങ്ങൾ  കൊണ്ട് ക്രോയ്ടോനിലെ മലയാളികള്ളുടെ മനസ്സില്  ഇടം  പിടിച്ചു പറ്റിയ [ശ്രീ നാരായണ ഗുരു ധർമമ  സമാജം യു കെയ്ക്ക്  പുതിയ ഭരണസമിതി നിലവിൽ വന്നു. ജനുവരി 17 തീയതി വെസ്റ്റ് തോർന്ടോൻ  കമ്മ്യൂണിറ്റി സെൻറ്റരിൽ നടന്ന വാര്ഷിക പൊതുയോഗമാണ് പുതിയ 7 അംഗ ഭരണസമിതിയെ  തെരഞ്ഞെടുത്തത്.
 
ക്രോയ്ടോൻ നിവാസികള്‍ക്ക് ഏറെ സുപരിചിതനും സ്വീകാര്യനും സാമൂഹ്യ സേവനം രംഗത്ത്  ദീര്‍ഘകാല പ്രവർത്തന  പരിചയവും  അനീതിക്കും അസമത്വത്തിനും എതിരെ  സന്ധിയിലാതെ പോരാടുവാനുള്ള ആത്മവിശ്വാസവും ആത്മധൈര്യവുമുള്ള  മലയാളികളുടെ  സ്വന്തം മിത്രം  ശ്രീ . കുമാ൪ സുരേന്ദ്രനെ  പ്രസിഡന്റായായും , ജീവകാരുണ്യ തല്‍പരനും  മികച്ച സംഘാടകാനും  വാക്മിയും അ൪പ്പണബോധത്തിനും പുറമേ സ്നേഹത്തിന്റെയും സേവനത്തിന്റെയും മാ൪ഗത്തിലൂടെ  സമൂഹനന്മ ഉറപ്പുവരുത്താനാക്കുമെന്ന് സ്വന്തം പ്രവര്‍ത്തനത്തിലൂടെ തെളിയിച്ച  നി൪മ്മാണാത്മക സാമര്‍ത്ഥ്യവുമുള്ള  ശ്രീ ഷാജി ശ്രീധരനെ, ജനറൽ സെക്രട്ടറിയയും തെരഞ്ഞെടുത്തു.
 
ശ്രീ അല്‍സഹാ൪ നൂഹുകണ്ണ് (വൈസ്പ്രസിഡന്റ്), ശ്രീ സുരേഷ്  കരുണാകരൻ ( അസ്സിസ്റ്റന്‍റ് സെക്രട്ടറി) ഡോ സുരേഷ് ശ്രീധരൻ (ട്രഷറ൪), ശ്രീ. സജീവ് സാദാ ശിവൻ (മെമ്പർഷിപ്പ് സെക്രട്ടറി ശ്രീ.  മുകേഷ് നാരായണൻ (എക്സിക്യൂട്ടീവ് മെമ്പർ}) എന്നിവരാണു മറ്റു ഭാരവാഹികൾ.  
 
മതസൗഹാര്‍വു സാഹോദരൃവും നിലനി൪ത്തികൊണ്ട് തന്നെ വനിതാശാക്തീകരണം, വ്രദ്ധജനസംരക്ഷണം, ആരോഗ്യ ബോധവൽക്കരണ്ണം, വിദ്യാഭ്യാസം  എന്നീ മേഘലകളിൽ  കേന്ദ്രീകരിച്ചുള്ള പദ്ധതികളും പരിപാടികളുമാണ്ണ്‍  സമാജം ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ്‌  കുമാറ സുരേന്ദ്രനും ജനറൽ സെക്രട്ടറി ഷാജി ശ്രീധരനും വാർത്ത‍ കുറിപ്പിൽ അറിയിച്ചു. സമാജത്തിന്റെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിന്നു വേണ്ടി സ്വന്തമായൊരു ഒരു ആസ്ഥാന മന്ദിരം വാങ്ങുവാനുള്ള പദ്ധതിയ്ക്കായി രൂപരേഖ തയ്യാറാക്കുമെന്നു ശ്രീ ഷാജി ശ്രീധരൻ അറിയിച്ചു
 
ശ്രീ നാരായണ അന്ഗീകരിക്കുകായു ഗുരു ധര്മമ്മസമാജം യു.കെയുടെ പ്രവർത്തനങ്ങള്ളേ  അംഗീകരിക്കുകയും  സഹകരിക്കുകയും ചെയ്ത എല്ലാവ൪ക്കും സമാജം ഭാരവാഹികൾ നന്ദി രേഖപെടുത്തി.