ചെന്നൈ ദുരിത ബാധിതർക്ക് സഹായ ഹസ്തവുമായി ഡോർസെറ്റ് മലയാളി അസ്സോസിയേഷൻ

download

 

 

 

 

 

സഹജീവി സ്നേഹത്തിന് ഉത്തമ മാതൃകയായി മാറുകയാണ് ഡോർസെറ്റ് മലയാളി അസ്സോസിയേഷൻ അംഗങ്ങൾ. ഇക്കുറി അസ്സോസിയേഷന്റെ സഹായ ഹസ്തം നീളുന്നത് ചെന്നൈ ദുരിത ബാധിതർക്കിടയിലാണ്. മഴ സംഹാര താണ്ഡവമാടിയ ചെന്നൈ നിവാസികൾക്ക് ഒരു കൈത്താങ്ങാകുവാൻ അസ്സോസിയേഷൻ അംഗങ്ങൾ ഒരുങ്ങുകയാണ്. ജനുവരി ഒൻപതാം തിയതി നടക്കുന്ന ക്രിസ്തുമസ് ന്യു ഇയർ ആഘോഷങ്ങള്ക്ക് മുന്നോടിയായി നടക്കുന്ന ക്രിസ്തുമസ് കരോളിനോടനുബന്ധിച്ച് അംഗങ്ങൾ സ്വരൂപിക്കുന്ന തുകയാണ് ദുരന്തബാധിതർക്ക് എത്തിക്കുന്നത്. ഡിസംബർ 11, 12, 13 തിയതികളിലായി പൂളിലും ഡിസംബർ 18, 19, 20 തിയതികളിലായി ബോണ്‍മൗത്ത്, ബോസ്കോംബ്, ചാർമിനിസ്റ്റെർ തുടങ്ങിയിടങ്ങളിലുമാണ് ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ യുക്മ സംഘടിപ്പിച്ച നേപ്പാൾ ചാരിറ്റിക്ക് ഏറ്റവുമധികം തുക സമാഹരിച്ച് നൽകിയത് ഡോർസെറ്റ് മലയാളി അസോസിയേഷനാണ്. 2130 പൗണ്ടാണ് അസോസിയേഷൻ അംഗങ്ങൾ സ്വരൂപിച്ച് നൽകിയത്. ചെന്നൈ ചാരിറ്റി പ്രവർത്തനങ്ങൾക്കും അംഗങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.