സ്നേഹം നിറഞ്ഞ ഡി . എം . എ കുടുംബാംഗങ്ങളായ് എല്ലാവര്ക്കും തിരുവോണാശംസകൾ നേരുന്നു , പ്രവാസികളായ നമ്മൾ കേരളത്തനിമ കാത്തുസൂക്ഷിച്ചു എല്ലാവർഷവും വളരൈ കേമമായി ഓണാഘോഷ പരിപാടികൾ നടത്തി വന്നിരുന്നു .. ഈ വർഷവും മുൻ നിചയിച്ചതുപോലായ് നടത്താനായി നമ്മൾ പദ്ധതിയിട്ടിരുന്നു .. അപ്പോളാണ് നമ്മുടേയ് കൊച്ചു കേരളത്തൈ പ്രളയദുരിതം അഴിഞ്ഞാടിയത് , ഒത്തിരി ജീവനുകൾ നഷ്ട്ടപെട്ടു , അതുപോലായി എല്ലാം നഷ്ടപ്പെട്ടു നമ്മുടേയ് സഹോദരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുമ്പോൾ അവർക്കില്ലാത്ത ഒരു ഓണം നമുക്കും വേണ്ട എന്ന് കമ്മറ്റി കൂടി തീരുമാന മെടുത്ത കാര്യം എല്ലാവരേയും അറിയിച്ചുകൊള്ളാട്ടായ് നമ്മുടേയ് ഓണാഘോഷ പരിപാടികൾക്കായി നമ്മൾ ഈ വര്ഷം ചിലവാക്കുന്ന തുകയും നല്ലവരായ നമ്മുടേയ് അംഗങ്ങളുടൈ. സംഭാവനയും ചേർത്ത് പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഏതെങ്കിലും ഒരു കുടുംബത്തിനു ( വീട് നഷ്ടപെട്ട കുടുംബത്തിന് ) ഒരു കൈ താങ്ങാകാം എന്ന് കരുതുന്നു . നമ്മുടേയ് അംഗങ്ങളുടൈ അറിവിൽ ആരെങ്കിലും ഇതു പോലുള്ള വിഴമവസ്ഥയിൽ കഴിയുന്നുണ്ടെങ്കിൽ അറിയിക്കുക മുൻഗണന ക്രമത്തിൽ കമ്മറ്റിയിൽ ചർച്ച ചെയ്തു നൽകുന്നതായിരിക്കും .. ആയതിൽ ഈ വര്ഷം ഡി. എം . എ യുടൈ ഓണാഘോഷം ഉണ്ടായിരിക്കുന്നതല്ല. എന്ന് അറിയിച്ചുകൊള്ളുന്നു , ഈ തീരുമാനത്തോട് നല്ലവരായ എല്ലാ അംഗങ്ങളുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ഇനിയും ആർകെങ്കിലും സഹായം കൊടുക്കുവാൻ താല്പര്യമുണ്ടെങ്കിൽ ഡി. എം. എയുടൈ അക്കൗണ്ടിലേക്കു. അയക്കണമെന്ന് താത്പര്യപ്പെടുന്നു
Account details
DMA
HSBC bank
A/c no 92064820
Sort code 40-37-36
Regards
Louis Sajee
On behalf of DMA executive desk