യുക്മ സൗത്ത് വെസ്റ്റ്‌ റീജിയണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുജു ജോസഫ് പ്രസിഡണ്ട്, കെ. എസ്. ജോണ്‍സണ്‍ സെക്രട്ടറി, ടിറ്റോ തോമസ്‌ നാഷണല്‍ എക്സിക്യുട്ടീവ്‌ മെമ്പര്‍.

ഭരണസമിതിയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യ പടിയായ റീജിയണല്‍ ഇലക്ഷനുകള്‍ വിവിധ റീജിയനുകളില്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ച് ആദ്യ റീജിയണല്‍ ഇലക്ഷന് വേദിയായത് സൗത്ത് വെസ്റ്റ്‌ റീജിയനിലായിരുന്നു. ഇന്നലെ ഉച്ചക്ക് ബേസിംഗ് സ്റ്റോക്കില്‍ വച്ച് നടന്ന യുക്മ സൗത്ത് വെസ്റ്റ്‌ റീജിയന്റെ ജനറല്‍ ബോഡി യോഗത്തില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. പതിമൂന്ന് അസോസിയേഷനുകള്‍ ആണ് യുക്മ സൗത്ത് വെസ്റ്റ്‌ റീജിയനിലുള്ളത്. നാഷണല്‍ എക്സിക്യുട്ടീവ്‌ സ്ഥാനമൊഴികെ റീജിയണിലെ എല്ലാ സ്ഥാനങ്ങളിലേക്കും ഏകകണ്ഠമായ തെരഞ്ഞെടുപ്പായിരുന്നു നടന്നത്. നാഷണല്‍ എക്സിക്യുട്ടീവ്‌ മെമ്പറായി ഓക്സ്ഫോര്‍ഡ് മലയാളി സമാജത്തില്‍ നിന്നുള്ള ടിറ്റോ തോമസ്‌ മത്സരിച്ച് വിജയിച്ചപ്പോള്‍ പ്രസിഡണ്ടായി സാലിസ്ബറി മലയാളി അസോസിയേഷനില്‍ നിന്നുള്ള സുജു ജോസഫും, സെക്രട്ടറിയായി ഡോര്‍സെറ്റ് മലയാളി അസോസിയേഷനില്‍ നിന്നുള്ള കെ.എസ്. ജോണ്‍സനും, ട്രഷററായി ഗ്ലോസസ്റ്റര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള എബിന്‍ ജോസും, വൈസ് പ്രസിഡണ്ടായി ഓക്സ്ഫോര്‍ഡ് മലയാളി സമാജത്തില്‍ നിന്നുള്ള വര്‍ഗീസ്‌ കെ. ചെറിയാനും, ജോയിന്‍റ് സെക്രട്ടറിയായി ന്യൂബറി മലയാളി അസോസിയേഷനില്‍ നിന്നുള്ള മനോജ്‌ രാമചന്ദ്രനും, ജോയിന്‍റ് ട്രഷറര്‍ ആയി യുനൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ജോണ്‍ ജോസഫും, ആര്‍ട്സ് കോര്‍ഡിനേറ്റര്‍ ആയി ബേസിംഗ്സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷനില്‍ നിന്നുള്ള സോബന്‍ ബാബുവും, സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ ആയി ആന്‍ഡോവര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ബിനു ജോസും, നഴ്സസ് ഫോറം കോര്‍ഡിനേറ്റര്‍ ആയി ബേസിംഗ് സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷനില്‍ നിന്നുള്ള രാജേഷ്‌ തമ്പിയും, ബിസിനസ് ഫോറം കോര്‍ഡിനേറ്റര്‍ ആയി ബാന്‍ബറി മലയാളി അസോസിയേഷനില്‍ നിന്നുള്ള ജെറി ഹ്യൂബര്‍ട്ടും, ചാരിറ്റി കോര്‍ഡിനേറ്റര്‍ ആയി ഡോര്‍സെറ്റ് മലയാളി അസോസിയേഷനില്‍ നിന്നുള്ള അനീഷ്‌ ജോര്‍ജ്ജും ആണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

നാഷണല്‍ എക്സിക്യുട്ടീവ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ടിറ്റോ തോമസ്‌ നിലവില്‍ യുക്മ നാഷണല്‍ ജോയിന്‍റ് സെക്രട്ടറിയായിരുന്നു. യുക്മ ദേശീയ നേതൃത്വത്തില്‍ യുക്മയുടെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന ടിറ്റോ മികച്ച സംഘാടകന്‍ കൂടിയാണ്. റീജിയണല്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സുജു ജോസഫ് സാലിസ്ബറി മലയാളി അസോസിയേഷന്‍റെ പ്രസിഡന്റ് യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്‌ റീജിയന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ്. സൗത്ത് വെസ്റ്റ്‌ റീജിയന്‍റെ നിലവിലെ പ്രസിഡന്റ് കൂടിയാണ് സുജു ജോസഫ്. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്. ജോണ്‍സണ്‍ ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍റെ സജീവപ്രവര്‍ത്തകനും ഇക്കഴിഞ്ഞ റീജിയണല്‍ കലാമേളയുടെ സംഘാടകരില്‍ ഒരാളും ആയിരുന്നു. റീജിയണല്‍ നേതൃനിരയിലേക്ക് കടന്നു വന്നിരിക്കുന്ന എല്ലാവരും തന്നെ പ്രാദേശികമായി അസോസിയേഷനുകളില്‍ പ്രവര്‍ത്തിച്ച്‌ അനുഭവപരിചയവും നേതൃത്വപാടവവും ഉള്ളവര്‍ ആയതിനാല്‍ മികച്ച ഒരു പ്രവര്‍ത്തനം തന്നെയായിരിക്കും വരും വര്‍ഷങ്ങളില്‍ യുക്മ സൗത്ത് വെസ്റ്റ്‌ റീജിയനില്‍ നടക്കുക എന്നത് നിസ്സംശയം പറയാം.
യുക്മ നാഷണല്‍ ഇലക്ഷന്‍ ജനുവരി 24ന് ബര്‍മിംഗ്ഹാമില്‍ വച്ചായിരിക്കും നടക്കുക. യുക്മയിലെ എല്ലാ രീജിയനുകളില്‍ നിന്നുമുള്ള പ്രതിനിധികളെ സ്വീകരിക്കാനും ഭാവി ഭരണസമിതിയെ തെരഞ്ഞെടുക്കാനുമുള്ള ആവേശത്തിലാണ് ബര്‍മിംഗ്ഹാം. പുതിയ റീജിയണല്‍ ഭാരവാഹികളെ യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെ.പി, സെക്രട്ടറി ബിന്‍സു ജോണ്‍ തുടങ്ങിയവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.